ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍
പ്ലാറ്റ്‌ഫോം ആന്‍ഡ്രോയ്ഡ് ആണ്. മൊത്തം വിപണിയുടെ 80 ശതമാനവും ഗൂഗിളിന്റെ ഈ
ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കൈയടക്കിയിരിക്കുന്നതെന്ന് കണക്കുകള്‍
തെളിയിക്കുന്നു.
ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഫ് ളെക്‌സിബിളിറ്റിയും വൈവിധ്യമാര്‍ന്ന
ആപ്ലിക്കേഷനുകളുടെ ശേഖരവും തന്നെയാണ് ഈ പ്രചാരത്തിനു കാരണം. എന്നാല്‍
തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകള്‍ വന്‍തോതില്‍ ലഭ്യമാക്കുന്നതുകൊണ്ടുതന്നെ
സുരക്ഷാ ഭീഷണിയും ആന്‍ഡ്രോയ്ഡില്‍ കൂടുതലാണ്.
തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകളിലൂടെ വൈറസുകളും മാല്‍വേറുകളും കടക്കാന്‍
സാധ്യതയുണ്ട് എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. സ്്മാര്‍ട്‌ഫോണിലും
ടാബ്ലറ്റിലുമെല്ലാം വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനാല്‍
ഇത് ഗൗരവമായി കാണേണ്ട പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷിതമാക്കാനുള്ള 10
മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.
സ്‌ക്രീന്‍ ലോക് സെറ്റ് ചെയ്യുക
എല്ലാ ആന്‍ഡ്രോയ്ഡ് ഫോണിലും പൊതുവായി ചെയ്യാവുന്ന കാര്യമാണ് സ്‌ക്രീന്‍
ലോക് സെറ്റ് ചെയ്യുക എന്ന്. പിന്‍ അല്ലെങ്കില്‍ പാസ്‌വേഡ് എന്നിവ
ഉപയോഗിച്ച് സ്‌ക്രീന്‍ ലോക് ചെയ്യുന്നത് എപ്പോഴും ഗുണകരമാണ്.
ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുക
ആന്‍ഡ്രോയ്ഡ് ഫോണിലെ/ ടാബ്ലറ്റിലെ ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്യുക
എന്നതാണ് അടുത്തതായി ചെയ്യാവുന്ന കാര്യം. ഒരിക്കല്‍ ഫോണ്‍ ഓഫ് ചെയ്ത ശേഷം
വീണ്ടും സ്വിച് ഓണ്‍ ചെയ്യുമ്പോള്‍ ഡാറ്റകള്‍ തുറക്കുന്നതിന് പ്രത്യേക
പാസ്‌വേഡോ പിന്‍ നമ്പറോ നല്‍കേണ്ടി വരും. അതുകൊണ്ടുതന്നെ ഫോണ്‍
നഷ്ടപ്പെട്ടാലും ഡാറ്റകള്‍ ആക്‌സസ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കഴിയില്ല.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍
ജോലി സ്ഥലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ സ്മാര്‍ട്‌ഫോണോ
ടാബ്ലറ്റോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഏറെ ശ്രദ്ധിക്കണം. ഇവ ഹാക്
ചെയ്യപ്പെടാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ജോലി സംബന്ധമായ ഡാറ്റകള്‍
ആക്‌സസ് ചെയ്യുന്നതിനു മുമ്പ് സ്ഥാപനത്തിലെ ഐ.ടി. വാഭാഗവുമായി ബന്ധപ്പെട്ട്
ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍
ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ നിര്‍ബന്ധമായി ആക്റ്റിവേറ്റ് ചെയ്യേണ്ട
ഒന്നാണ് ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍. ഫോണ്‍ നഷ്ടപ്പെട്ടാലും മറ്റൊരു
കമ്പ്യൂട്ടറോ സ്മാര്‍ട്‌ഫോണോ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ലൊക്കേറ്റ്
ചെയ്യാനും നഷ്ടപ്പെട്ട ഫോണിലെ ഡാറ്റകള്‍ മായ്ച്ചു കളയാനും ഫോണ്‍
തുടര്‍ച്ചയായി 5 മിനിറ്റുവരെ റിംഗ് ചെയ്യിക്കാനും ആന്‍ഡ്രോയ്ഡ് ഡിവൈസ്
മാനേജരിലൂടെ സാധിക്കും. ഫോണ്‍ സെറ്റിംഗ്‌സില്‍ സെക്യൂരിറ്റിയില്‍ പോയി ഇത്
ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.
സുപ്രധാന ഡാറ്റകള്‍ ഇന്റേണല്‍ മെമ്മറിയില്‍ സൂക്ഷിക്കുക
സുപ്രധാനമായ ഡാറ്റകള്‍ ഒരിക്കലും എക്‌സ്‌റ്റേണല്‍ മെമ്മറിയില്‍ സേവ്
ചെയ്യരുത്. കാരണം ഫോണ്‍ മറ്റാരുടെയെങ്കിലും കൈയില്‍ എത്തിയാല്‍ മെമ്മറി
കാര്‍ഡ് ഊരിയെടുക്കാന്‍ എളുപ്പമാണ്. നിര്‍ബന്ധമായും സേവ് ചെയ്യേണ്ട
സുപ്രധാന ഡാറ്റകള്‍ എപ്പോഴും ഇന്റേണല്‍ മെമ്മറിയില്‍ മാത്രം സ്‌റ്റോര്‍
ചെയ്യുക.
തേഡ് പാര്‍ടി ആപ്ലിക്കേഷന്‍
ആന്‍ഡ്രോയ്ഡിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോറായ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍
നിരവധി തേഡ് പാര്‍ടി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇത്തരം ആപ്ലിക്കേഷനുകളില്‍
പലതും വൈറസും മാല്‍വേറും പടര്‍ത്താന്‍ കാരണമാകും. അതുകൊണ്ടുതന്നെ തേഡ്
പാര്‍ടി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് അവയുടെ
വെബ്‌സൈറ്റില്‍ പരിശോധിക്കണം.
ഫോണ്‍ റൂട് ചെയ്യാതിരിക്കുക
ഫോണ്‍ റൂട് ചെയ്യുന്നതിലൂടെ ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ അധികമായി
നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിഞ്ഞേകും. എന്നാല്‍ അത്രതന്നെ
സുരക്ഷാ ഭീഷണിയും കൂടുതലാണ്. മാത്രമല്ല, ഫോണിന്റെ വാറണ്ടിയും ഇല്ലാതാകും.
സൈന്‍ ഔട് ചെയ്യുക
ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ആവശ്യം കഴിഞ്ഞാല്‍
സൈന്‍ ഔട് ചെയ്യണം. ക്രോം പോലുള്ള ബ്രൗസറുകര്‍ നിങ്ങളുടെ ബ്രൗസിംഗ്
ഹിസ്റ്ററി ശേഖരിക്കുകയും നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്ത മറ്റു ഉപകരണങ്ങളുമായി
സിങ്ക് ചെയ്യുകയും ചെയ്യും.