പലപ്പോഴും നിങ്ങള്‍ക്ക് അലോസരം ഉണ്ടാക്കുന്ന വിധത്തിലുള്ള
ഇ-മെയിലുകള്‍ ലഭിക്കാറുണ്ടാവും. സുഹൃത്തുക്കളില്‍ നിന്നും മറ്റുമാണെങ്കില്‍
ഇത് ഏറെ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും. അത്തരം മെയിലുകള്‍
ലഭിക്കാതിരിക്കാന്‍ എന്താണു മാര്‍ഗം. അവ ബ്ലോക് ചെയ്യുക എന്നതുതന്നെ. അതിന്
എന്താണ് മാര്‍ഗം.
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനു സംവിധാനമുണ്ട്.
ബ്ലോക് സെന്‍ഡര്‍ എന്ന എക്‌സ്ടന്‍ഷനാണ് ഇത് സാധ്യമാക്കുന്നത്. ജി മെയിലില്‍
മാത്രമെ ഇത് സാധ്യമാവു. ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍
ഏതെങ്കിലും പ്രത്യേക അഡ്രസില്‍ നിന്നോ ഡൊമെയ്‌നില്‍ നിന്നോ ഉള്ള മെയിലുകള്‍
ഇത്തരത്തില്‍ ബ്ലോക് ചെയ്യാവുന്നതാണ്.
ബ്ലോക് സെന്‍ഡര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും അണ്‍ലിമിറ്റഡ്
ബ്ലോക് വേണമെങ്കില്‍ 9.99 ഡോളര്‍ (ഏകദേശം 620 രൂപ) നല്‍കണം. എങ്ങനെയാണ്
ബ്ലോക്‌സെന്‍ഡര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ചുവടെ കൊടുക്കുന്നു.
ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവിരണങ്ങളും ശ്രദ്ധിക്കുക.
ഗൂഗിള്‍ ക്രോം ബ്ലോക് സെന്‍ഡര്‍
ബ്ലോക് സെന്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഇ മെയില്‍ തുറക്കുക. അതില്‍
മുകള്‍ഭാഗത്ത് വലതുവശത്തായി ചുവന്ന നിറത്തില്‍ ബ്ലോക് സെന്‍ഡര്‍ കാണാം.
റൈറ്റ് ക്ലിക്
ഇനി അതില്‍ റൈറ്റ് ക്ലിക് ചെയ്യുക. തുടര്‍ന്ന് ഓപ്ഷന്‍സ് എന്ന ടാബില്‍ ക്ലിക് ചെയ്യുക.
ഗൂഗിള്‍ ക്രോം ബ്ലോക് സെന്‍ഡര്‍
ഇപ്പോള്‍ ഒരു വിന്‍ഡോ തുറന്നുവരും.
അതില്‍ വിവിധ ഓപ്ഷനുകള്‍ കാണാം.
ഏതൊങ്കിലും പ്രത്യേക അഡ്രസില്‍ നിന്നുള്ള മെയിലുകളാണോ അതോ ഡൊമെയ്‌നില്‍
നിന്നുള്ള മെയിലുകളാണോ ബ്ലോക് ചെയ്യേണ്ടതെന്ന് അതില്‍ തെരഞ്ഞെടുക്കാം.
അതുപോലെ ഈ മെയിലുകള്‍ ആര്‍കൈവ്
ചെയ്യണോ അതോ ഇന്‍ബോക്‌സില്‍ വന്ന ഉടന്‍
ഡിലിറ്റ് ചെയ്യണോ എന്നും തെരഞ്ഞെടുക്കാം.
വ്യാജ എററര്‍ മെസേജ
ബ്ലോക് സെന്‍ഡറിന്റെ പ്രധാന സവിശേഷത, മെയില്‍ അയക്കുന്ന വ്യക്തിയുടെ
ഇന്‍ബോക്‌സില്‍ വ്യാജ എററര്‍ മെസേജ് സൃഷ്ടിക്കാന്‍ കഴിയും എന്നതാണ്. അതും
മേല്‍പറഞ്ഞ വിന്‍ഡോയില്‍ തെരഞ്ഞെടുക്കാം.
ബ്ലോക്
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ വീണ്ടും ഇ മെയില്‍ ഇന്‍ബോക്‌സിലേക്കു പോവുക.
ബ്ലോക് ചെയ്യേണ്ട മെയില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ മുകളിലായി ബ്ലോക് എന്ന
ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക് ചെയ്യുക.
ഗൂഗിള്‍ ക്രോം ബ്ലോക് സെന്‍ഡര്‍
ഇപ്പോള്‍ ചിത്രത്തില്‍ കാണുന്ന വിധത്തില്‍ ഒരു മെസേജ് പ്രത്യക്ഷപ്പെടും.
നിങ്ങള്‍ തെരഞ്ഞെടുത്ത അഡ്രസില്‍ നിന്നുള്ള ഒരു മെയിലും ഇനി ഇന്‍ബോക്‌സില്‍
പ്രത്യക്ഷപ്പെടില്ല എന്നു കാണിക്കുന്നതാണ് സന്ദേശം.
അണ്‍ഡു ബ്ലോക്
ഇനി അബദ്ധത്തില്‍ നിങ്ങള്‍ക്ക് ബ്ലോക് ചെയ്യേണ്ടതല്ലാത്ത വ്യക്തിയുടെ
മെയിലാണ് ബ്ലോക് ചെയ്തതെങ്കില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അണ്‍ഡു
ചെയ്യാനും സാധിക്കും. ബ്ലോക് ചെയ്ത ഉടന്‍ മുകളില്‍ അണ്‍ഡു എന്ന ഓപ്ഷന്‍
പ്രത്യക്ഷപ്പെടും. ഇതിനായി ബ്ലോക് സെന്‍ഡറില്‍ 10 സെക്കന്‍ഡുമുതല്‍ നിശ്ചിത
സമയം വരെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ആ സമയ പരിധി കഴിഞ്ഞാല്‍ പിന്നെ
അണ്‍ഡു ചെയ്യാന്‍ സാധിക്കില്ല.