1.സ്മാര്‍ട്ട് ഫോണ്‍ ഡാറ്റാ ട്രാക്കിങ്ങ്
നിങ്ങളുടെ ബില്ല് കുറയ്ക്കാന്‍ പ്രധാനകാര്യം ചെയ്യെണ്ടത് ട്രാക്കിങ്ങ് തന്നെ. എത്ര ഡാറ്റ ഉപയോഗിക്കുന്നു, ഏതോക്കെ സമയങ്ങളില്‍ കൂടുതല്‍ഡാറ്റ ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കും. ഒരു മാസത്തില്‍ എത്ര ഡാറ്റ ഉപയോഗിക്കണം എന്ന രീതിയില്‍ ഫോണില്‍ ലിമിറ്റ് സെറ്റ് ചെയ്യുന്നത് നിങ്ങളുടെ ഡാറ്റ ഉപയോഗത്തെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുവാന്‍ സഹായിക്കും. ഇതിലൂടെ നമ്മുക്ക് അനുയോജ്യമായ പാക്കേജ് മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററില്‍ നിന്നും തിരഞ്ഞെടുക്കാനും സഹായകരമാകും.
2.ഡാറ്റ മോണിറ്ററിങ്ങ് സംവിധാനം കൃത്യമായി ഉപയോഗിക്കുക
ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഏത് ഫോണായാലും ഏതോക്കെ ആപ്ലികേഷനുകള്‍ നിങ്ങളുടെ ഡാറ്റ എത്രത്തോളം ഉപയോഗിക്കുന്നു എന്നത് വളരെ വ്യക്തമായി മനസിലാക്കി തരും. അതിനാല്‍ തന്നെ നമ്മുടെ ഡാറ്റ വെറുതെ പാഴാക്കുന്ന ആപ്ലികേഷനുകള്‍ മൊബൈലില്‍ നിന്ന് ഒഴിവാക്കുവാന്‍ സാധിക്കും.
3.Onavo Count എന്ന ആപ്ലികേഷന്‍
നിങ്ങളുടെ ഡാറ്റ ഉപയോഗത്തിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ ഈ ആപ്ലികേഷന്‍ അത് പ്രോസസ്സ് ചെയ്ത് നിങ്ങള്‍ക്ക് ഉപകപ്രഥമായ കണക്കുകള്‍ ലഭ്യമാക്കും. എന്നാല്‍ ആദ്യം നല്‍കേണ്ട വിവരങ്ങള്‍ മാനുവലായി നല്‍കണം എന്ന പ്രശ്നമുണ്ട്.
4.മൈ ഡാറ്റ മാനേജര്‍
ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്നവര്‍ക്ക് പറ്റുന്ന ആപ്ലികേഷനാണ് ഇത്. ഏത് സിസ്റ്റത്തിലെ ഡാറ്റ ഉപയോഗവും ട്രാക്ക് ചെയ്യാം എന്നതാണ് ഈ ആപ്ലികേഷന്റെ പ്രധാന ഉപയോഗം. അതായത് ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെ ഡാറ്റ ഉപയോഗം വേണമെങ്കില്‍ ഗൃഹനാഥന് മോണിറ്റര്‍ ചെയ്യാം ഈ ആപ്ലികേഷന്‍ വഴി.
5.അപ്ഡേറ്റുകള്‍ക്ക് വൈഫൈ ഉപയോഗിക്കുക
ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്ഡേറ്റുകള്‍ക്ക് എന്നതാണ് ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിനെ സംബന്ധിച്ച് ഏറ്റവും ഡാറ്റ ചിലവുള്ള ഉപയോഗം. അതിനായി ഫ്രീ വൈഫൈയും മറ്റും ഉപയോഗപ്പെടുത്തുക.
6.നെറ്റ് വ്റോക്സ്
വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാവുന്ന ഒരു ആപ്ലികേഷനാണ് ഇത്. ഒരു കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിലെ എല്ലാ സിസ്റ്റങ്ങളിലേയും ഡാറ്റ ഉപയോഗത്തെ നിരീക്ഷിക്കാന്‍ പറ്റിയ ഒരു സംവിധാനമാണിത്. ഇത് പ്രകാരം ഒരു കമ്പ്യൂട്ടറിനും പ്രത്യേക ഡാറ്റ ഉപയോഗം സെറ്റ് ചെയ്യാനും അതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ തന്നെ ഡിസ്കണക്ട് ചെയ്യാനുള്ള സംവിധാനവും ഈ സിസ്റ്റത്തിലുണ്ട്.