ഗൂഗിൾ വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ കാറുകൾ പൊതു നിരത്തിൽ ഒാടാനാരംഭിച്ചു. കമ്പനിയുടെ സിലിക്കൺ വാലി ഹെഡ് ക്വാർട്ടേഴ്സിന് സമീപമുള്ള നിരത്തുകളിലാണ് കാറുകൾ ഒാടുന്നത്.
റൊബോട്ടിക്ക് ഡ്രൈവിങ് ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറിൽ സ്റ്റിയറിങ്ങിന്റെയോ ബ്രേക്ക് പെഡലിന്റെയോ ആവശ്യമില്ലെങ്കിലും പരീക്ഷണ കാലഘട്ടത്തിൽ അവ കാറിൽ ഉണ്ടാകും. അടിയന്തരഘട്ടങ്ങളിൽ ഇടപെടാനായി തൽക്കാലം ഒാരോ ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ട്.
സ്വകാര്യനിരത്തുകളിൽ നടത്തിയ പരീക്ഷണ ഒാട്ടങ്ങൾക്കിടെ ആകെ 13 ചെറിയ അപകടങ്ങളിൽ ഗൂഗിളിന്റെ ഇൗ ആളില്ലാ കാറുകൾ പെട്ടിട്ടുണ്ട്. കാറിന്റെ മുന്‍വശം തികച്ചും മൃതുലമായ വസ്തു കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാരെ ഇടിച്ചാലും അവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനാണത്രെ ഇത്.