സാന്റിയാഗോ: ബ്രസീല്‍ താരം ഹള്‍ക്കിന്റെ ഷോട്ട് തടുക്കാന്‍ ശ്രമിച്ച ഗോള്‍ കീപ്പര്‍ ഗോള്‍ പോസ്റ്റിലെ വലതുളച്ച് പുറത്തുപോയി. സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗിനായി കളിക്കുന്ന ബ്രസീല്‍താരം പരിശീലന സെഷനിലാണ് പേരിനെ അന്വര്‍ഥമാക്കി ഗോള്‍ കീപ്പറെ പുറത്തേക്ക് പറത്തിയ കരുത്തുറ്റ ഷോട്ടുതിര്‍ത്തത്. പരിശീലനത്തിനിടെ ഏതാനും ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ഹള്‍ക്ക് തൊടുത്ത ഇടങ്കാലനടി കൈയിലൊതുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോള്‍ കീപ്പര്‍ വലതുളച്ച് പുറത്തേക്ക് പോയത്.
ഇതിനുശേഷം ഗോള്‍ ആഘോഷം നടത്തിയ ഹള്‍ക്ക് പിന്നീട് ഗോള്‍ കീപ്പര്‍ക്കടുത്തെത്തി ക്ഷമാപണം നടത്തി. ബ്രസീല്‍ ഫോര്‍വേഡിന്റെ കരുത്തിനെക്കുറിച്ച് എതിര്‍ ഗോള്‍ കീപ്പര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാണ് ക്ലബ്ബ് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും പേരുപോലെതന്നെയായിരിക്കും ക്ലബ്ബില്‍ തന്റെ പ്രകടനവുമെന്ന് ഒറ്റ ഷോട്ട് കൊണ്ട് ഹള്‍ക്ക് തെളിയിച്ചുവെന്നാണ് ആരാകപക്ഷം.
യഥാര്‍ഥ പേര് ഗിവാനില്‍ഡോ വിയേര ഡിസൂസ എന്നാണെങ്കിലും ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക് എന്ന അമേരിക്കന്‍ കോമിക് പരമ്പരയിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ലൗ ഫെറിഗ്നോയുമായുള്ള സാദൃശ്യമാണ് താരത്തിന് ഈ പേരുകിട്ടാനുള്ള കാരണം. ജപ്പാന്‍ ക്ലബ്ബ് ടോക്യോ വെര്‍ഡിയില്‍ കളിക്കുമ്പോള്‍, ലൗ ഫെറിഗ്നോയുമായുള്ള രൂപസാദൃശ്യമാണ് ഒരു ഫുട്‌ബോള്‍ താരത്തെക്കാള്‍ ബോഡിബില്‍ഡറുടെ രൂപമുള്ള ഹള്‍ക്കിന് അങ്ങനെയൊരു പേര് ലഭിക്കാന്‍ കാരണായത്. അത് എന്തായാലും ഹള്‍ക്കിന്റെ പേശീബലം, എതിരാളികളെ വശംകെടുത്തുകതന്നെ ചെയ്യുമെന്നുതന്നെയാണ് ഈ വീഡിയോ തെളിയിക്കുന്നത്. ലോകകപ്പില്‍ ബ്രസീലിനായി കളിച്ച ഹള്‍ക്കിന് പക്ഷെ കോപ അമേരിക്കയില്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ല.