ന്യൂയോര്‍ക്ക്: ഇനി സൗജന്യ വൈ ഫൈക്ക് വേണ്ടി ഇല്ലാത്ത കാശു കൊടുത്ത് അത് ലഭ്യമാവുന്ന കോഫീ ഷോപ്പിലും മറ്റും കയറിയിരുന്ന് സ്‌ഥലം മെനക്കെടുത്തേണ്ടിവരില്ല. കാരണം, ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് ഭീമന്‍ അതിനുളള പരിഹാരവുമായി എത്തും. ലോകം മുഴുവന്‍ സൗജന്യ വൈ ഫൈ എത്തിക്കാനുളള ശ്രമത്തിലാണ് കമ്പനി. ഇതിന്റെ ആദ്യ ഘട്ടം ന്യൂയോര്‍ക്ക് നഗരത്തിലാണ് നടപ്പാക്കുന്നത്. സൈഡ്‌വാക്ക് ലാബ്‌സ് എന്ന കമ്പനിയാവും ന്യൂയോര്‍ക്ക് നഗരത്തില്‍ ഇതിനായിപ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ 10,000 പഴയ ഫോണ്‍ബൂത്തുകളാണ് വൈ ഫൈ സെന്ററുകളായി പ്രവര്‍ത്തിക്കുക. ഇത്തരം കേന്ദ്രങ്ങളില്‍ നഗരത്തെ കുറിച്ചുളള ടച്ച് സ്‌ക്രീന്‍ വിവരങ്ങളും ഫോണ്‍ ചാര്‍ജുചെയ്യാനുളള സൗകര്യവും സൗജന്യ ആഭ്യന്തര കോള്‍ സൗകര്യവും ഉണ്ടായിരിക്കും.