വാട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ നിരന്തരം ഷെയര്‍ ചെയ്യപ്പെടുന്ന ചില ചിത്രങ്ങള്‍. ഇവ ഇന്നും ആയിരക്കണക്കിന് പേരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്. ഹനുമാന്‍റെ ശരീരം, സ്വിസ് ബാങ്കിലെ പണം, ഹനുമാന്‍റെ ഗദ ഇതാ ആ ചിത്രങ്ങളുടെ സത്യാവസ്ഥ
ഈദിനും, ദീപാവലിക്കും ഇന്ത്യ ഇങ്ങനെയല്ല
1992-2003 വരെയുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ലൈറ്റ് ഇല്യൂമിനേഷനിലുള്ള വ്യത്യാസം പഠിക്കാന്‍ അമേരിക്കയിലെ നാഷണല്‍ ജിയോഫിസിക്കല്‍ ഡാറ്റ സെന്‍റര്‍ തയ്യാറാക്കിയ ചിത്രമാണ് ഇത്. അനേകം ഉപഗ്രഹചിത്രങ്ങള്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്
സ്വിസ് ബാങ്ക് സ്റ്റേറ്റ്മെന്‍റ്
ഇത് ഒരു തെറ്റായ സാധനമാണ് എന്ന് തെളിക്കാന്‍ ഇതിലെ തലക്കെട്ട് നോക്കിയാല്‍ മതി ഇന്ത്യയിലെ സര്‍ക്കാറിന്‍റെ ഔദ്യോഗിക അഡ്രസ് Government of India എന്നാണ് അല്ലാതെ Indian Government എന്നല്ല. ഇതിലെ സ്വിസ് ടെലിഫോണ്‍ കോഡും ശരിയല്ല.
മൂന്നുതല പാമ്പ്
ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പിന്നീട് ഒറിജിനല്‍ ചിത്രത്തിന്‍റെ സഹായത്തോടെ തെളിയിച്ചിട്ടുണ്ട്.
'ജനഗണമന' യുനസ്കോ തിരഞ്ഞെടുത്ത മികച്ച ദേശീയ ഗാനമോ?
ജനഗണമന യുനസ്കോ തിരഞ്ഞെടുത്ത മികച്ച ദേശീയ ഗാനം ഒന്നുമല്ല. ഇത് വലിയ അഭ്യൂഹമായി പ്രചരിച്ചപ്പോള്‍ യുനസ്കോ തന്നെ വിശദീകരണവുമായി എത്തിയിരുന്നു.
അങ്ങനെ ഒരു അമ്മയ്ക്ക് 11 കുട്ടികള്‍ പിറന്നിട്ടില്ല
11 കുട്ടികള്‍ ഒരു അമ്മയ്ക്ക് പിറന്നു എന്നാണ് ഈ വാര്‍ത്തയില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ല. എന്നാല്‍ ഈ ചിത്രം ശരിയാണ് പക്ഷെ ഇത് ഒരു അമ്മയുടെ കുട്ടികള്‍ അല്ല. 11.11.11 എന്ന തീയതിയില്‍ സൂറത്തിലെ ഒരു ഹോസ്പിറ്റലില്‍ ജനിച്ച 11 കുട്ടികളെ വാര്‍ത്തയ്ക്കായി പോസ് ചെയ്യിപ്പിച്ചതാണ് ഇത്.
ഹനുമാന്‍റെ ശരീരം ഇങ്ങനെയല്ല
ഈ ചിത്രം worth1000.com എന്ന സൈറ്റ് നടത്തിയ ഫോട്ടോഷോപ്പ് മത്സരത്തില്‍ ഉണ്ടാക്കിയതാണ്. ഘടോല്‍കചന്‍റെ അസ്തികൂടം എന്ന പേരിലും ഈ ചിത്രം പ്രചരിക്കുന്നുണ്ട്.
ശ്രീലങ്കയിലെ ഹനുമാന്‍റെ ഗദ ഇങ്ങനെയല്ല
ഇത് ശ്രീലങ്കയില്‍ കുഴിച്ചെടുത്ത ഹനുമാന്‍റെ ഗദയല്ല. ഇത് ഇന്‍ഡോറില്‍ 45 അടി വലിപ്പമുള്ള ഹനുമാന്‍ പ്രതിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഗദയാണ്.
ഭഗത് സിംഗ് മരിച്ചത് പ്രണയദിനത്തില്‍ അല്ല
പ്രണയദിനത്തില്‍ ചിലര്‍ പറഞ്ഞ് നടക്കുന്നു, ഇന്നാണ് ഭഗത് സിംഗ് രക്തസാക്ഷിദിനം എന്ന്, അല്ല 23 മാര്‍ച്ച് 1931നാണ് ഭഗത് സിംങ്ങ് രക്തസാക്ഷിത്വം വരിച്ചത്.
ഫ്രൂട്ടിയില്‍ വിഷമുണ്ടോ
ദില്ലി പോലീസ് പറയുന്നു ഫ്രൂട്ടിയില്‍ വിഷം എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ്. ഇതില്‍ പരാമര്‍ശിക്കുന്ന എന്‍.ഡി ടിവിയുടെ പേരും ശരിയല്ല. ദില്ലി പോലീസും എന്‍ഡിടിവിയും വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്