ഉള്ളം കൈയിന്‍റെ വലുപ്പത്തിലൊരു പ്രിന്‍റര്‍; മൊബൈലില്‍ നിന്നും നേരിട്ട് പ്രിന്‍റെടുക്കാം
നിങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിന്നും നേരിട്ട് ഫോട്ടോ പ്രിന്‍റ് ചെയ്യാന്‍ സാധ്യമായ കുഞ്ഞന്‍ പ്രിന്‍റര്‍. ഉപയോക്താക്കളുടെ നീണ്ട നാളത്തെ ഈ ആവശ്യത്തിന് പരിഹാരവുമായി രംഗതെത്തിയിരിക്കുകയാണ് മൈക്രോമാക്സ്. വൈഫൈ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാവുന്ന ഈ കൊച്ചു പ്രിന്‍ററിന്‍റെ ആകെയുള്ള തൂക്കം കേവലം 273 ഗ്രാം മാത്രമാണ്. YUPIX എന്ന് പേരുള്ള പ്രിന്‍റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആകെ ആവശ്യമുള്ളത് ഇതേ പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മാത്രമാണ്. കമ്പ്യൂട്ടറിന്‍റെ സഹായമില്ലാതെ തന്നെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ക്രോപ് ചെയ്യാനും 2.1 x 3.4 ഇഞ്ച് ഫോട്ടോകള്‍ പ്രിന്‍റ് ചെയ്യാനും ഇതുവഴി കഴിയും, ഡൈ സബ്ലിമേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രിന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ആമസോണിലൂടെ ഇന്ന് മുതല്‍ ഇതിന്‍റെ വിപണനം ആരംഭിച്ചിട്ടുണ്ട്.