Sunday, 6 September 2015

ഗൂഗിള്‍ സെര്‍ച്ചിലെ ഒരു ചോദ്യം യുവാവിന് സമ്മാനിച്ചത് ഗൂഗിളില്‍ ഒരു ജോലി


സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ മുടിചൂടാമന്നന്‍മാരാണ് ഗൂഗിള്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ലക്ഷകണക്കിന് പേരാണ് പ്രതിദിനം വിവിധ വിവരങ്ങള്‍ തേടി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനെ സമീപിക്കുന്നത്. ഇത്തരത്തില്‍ ഒരു സംശയത്തിനുള്ള ഉത്തരം തേടി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനെ ആശ്രയിച്ച യുവാവിന് ലഭിച്ചത് സ്വപ്നതുല്യമായ ഒരു നേട്ടമാണ് – ഗൂഗിളില്‍ ഒരു ജോലി. മാക്സ് റോസറ്റ് എന്ന യുവാവിനാണ് ഗൂഗിള്‍ സെര്‍ച്ചിലെ ഒരു ചോദ്യം ഭാഗ്യത്തിന്‍റെ സൂചകമായി മാറിയത്. മാനേജ്മെന്‍റ് കണ്‍സല്‍ട്ടന്‍റായി ഒരു സ്റ്റാര്‍ട്ട് അപിനായി ജോലി നോക്കുന്ന റോസറ്റ് തന്‍റെ കമ്പ്യൂട്ടര്‍ വിജ്ഞാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് “Python lambda function list comprehension” എന്ന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ബാറില്‍ ടൈപ്പ് ചെയ്തത്. ഉത്തരത്തിനു പകരം തിരിച്ചു വന്നതാകട്ടെ മറ്റൊരു ചോദ്യമായിരുന്നു – ” നിങ്ങള്‍ സംസാരിക്കുന്നത് ഞങ്ങളുടെ ഭാഷയാണ്. ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരുക്കമാണോ?.
ആദ്യം ഒന്നു പകച്ചെങ്കിലും വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ റോസറ്റ് തീരുമാനിച്ചു. പ്രോഗ്രാമിങുമായി ബന്ധപ്പെട്ട നിരവധി സമസ്യകള്‍ പരിഹരിക്കണമെന്നായിരുന്നു ആ വെല്ലുവിളി. ഇവയെല്ലാം തന്നെ വിജയകരമായി പരിഹരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷം ബന്ധപ്പെടാനുള്ള വിലാസമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ തേടിയുള്ള ചോദ്യം വന്നു, അധികം വൈകാതെ തന്നെ ഇ-മെയിലിലൂടെ ബയോഡാറ്റ സമര്‍പ്പിക്കാനുള്ള നിര്‍ദേശവും. വന്നു. പിന്നെ നടന്നത് ഗൂഗിളിന്‍റെ സങ്കീര്‍ണമായ നിയമന പ്രക്രിയയിലൂടെയുള്ള കടന്നുപോക്കും നിയമനവുമാണ്. ഗൂഗിളില്‍ ഒരു തൊഴിലാളിയാകാനുള്ള വളര്‍ച്ച എനിക്കില്ലെന്നായിരുന്നു എന്‍റെ വിലയിരുത്തല്‍, എന്നാല്‍ ഗൂഗിള്‍ മറിച്ചാണ് ചിന്തിച്ചത് എന്ന മുഖവുരയാടെ റോസറ്റ് തന്നെ തന്‍റെ അനുഭവം പങ്കുവയ്ക്കുകയും ചെയ്തു. റോസറ്റിന്‍റെ പോസ്റ്റ് വായിക്കാം –  http://thehustle.co/the-secret-google-interview-that-landed-me-a-job