ബര്‍ലിനില്‍ നടക്കുന്ന ഐ.എഫ്.എ. പ്രദര്‍ശനവേദിയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഗാഡ്ജറ്റുകള്‍ പുറത്തിറക്കാന്‍ വമ്പന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. സാംസങും സോണിയും വാവെയുമൊക്കെ തങ്ങളുടെ പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. അതിനിടെ, മൂന്ന് സ്മാര്‍ട്‌ഫോണുകളും രണ്ട് ഫാബ്‌ലറ്റുകളും ഐ.എഫ്.എ. വേദിയില്‍ ഒറ്റയടിക്ക് പുറത്തിറക്കിക്കൊണ്ട് ചൈനീസ് കമ്പനിയായ ലെനോവോ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നു.
ലെനോവോ വൈബ് പി 1, വൈബ് പി 1 എം, വൈബ് എസ് 1 എന്നിവയാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍. ലെനോവൊ ഫാബ്, ഫാബ് പ്ലസ് എന്നിവ ഫാബ്‌ലറ്റുകളും. ലെനോവോയുടെ പുതിയ ഫോണുകളെ പരിചയപ്പെടാം.
1. വൈബ് പി 1 ( Lenovo Vibe P1 ): ഐ.പി.എസ്. എല്‍.സി.ഡി. ഫുള്‍ ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയോടുകൂടിയ അഞ്ചര ഇഞ്ച് സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള ഗോറില്ല ഗ്ലാസ് 3 കൊണ്ട് നിര്‍മിച്ച സ്‌ക്രീനാണിത്.
1.5 ഗിഗാഹെര്‍ട്‌സിന്റെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാകോര്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിവരങ്ങള്‍. 128 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാം. പിന്‍ക്യാമറ 12 മെഗാപിക്‌സല്‍, മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സല്‍.
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനിലോടുന്ന ഫോണില്‍ അയ്യായിരം എം.എ.എച്ച്. ബാറ്ററിയാണുള്ളത്. ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. പ്ലാറ്റിനം, േ്രഗ നിറങ്ങളിലെത്തുന്ന ഫോണിന്റെ വില 279 ഡോളര്‍ (18,600 രൂപ).
2. വൈബ് പി 1 എം ( Lenovo Vibe P1m ): അഞ്ചിഞ്ച് വലിപ്പമുള്ള ഐ.പി.എസ്. എല്‍.സി.ഡി. ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയുള്ള ഫോണില്‍ ഒരു ഗിഗാഹെര്‍ട്‌സ് മീഡിയാടെക് ക്വാഡ്‌കോര്‍ പ്രൊസസറാണുള്ളത്. റാം ശേഷി രണ്ടു ജി.ബി., ഇന്റേണല്‍ സ്‌റ്റോറേജ് 16 ജി.ബി. 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാം.
എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഈ ഡ്യുവല്‍സിം ഫോണിലുണ്ട്. 4000 എം.എ.എച്ച്. ബാറ്ററിയാണ് ഊര്‍ജം പകരുന്നത്.
ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ബോഡിയില്‍ വെള്ളം പ്രതിരോധിക്കുന്നതിനുള്ള നാനോ കോട്ടിങ് ഉണ്ട്. കറുപ്പ്, വെളുപ്പ് നിറങ്ങളിലെത്തുന്ന ഫോണിന് 159 ഡോളറാണ് (10,600 രൂപ) വില.
3. വൈബ് എസ് 1 ( Lenovo Vibe S1 ): അഞ്ചിഞ്ച് ഫുള്‍ എച്ച്.ഡി. ഐ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഈ ഫോണില്‍. 1.7 ഗിഗാഹെര്‍ട്‌സിന്റെ ഒക്ടാകോര്‍ മീഡിയാടെക് പ്രൊസസര്‍, മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 128 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാം.
എല്‍.ഇ.ഡി. ഫ് ളാഷും ഓട്ടോഫോക്കസുമുള്ള എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറ, എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറ, രണ്ട് മെഗാപിക്‌സലിന്റെ സെക്കന്‍ഡറി മുന്‍ക്യാമറ എന്നിവയും ഫോണിലുണ്ട്. ലോകത്തിലെ ആദ്യ ഡ്യുവല്‍സെല്‍ഫി ക്യാമറയുള്ള ഫോണാണിതെന്ന് ലെനോവോ അവകാശപ്പെടുന്നു. ഫോണിലെ ഒ.എസ്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ്.
ഇരട്ട നാനോ സിംകാര്‍ഡുകളെ പിന്തുണയ്ക്കുന്ന ഫോണില്‍ ഊരിയെടുക്കാനാവാത്ത തരത്തിലുള്ള 2500 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. വെളുപ്പ്, നീല നിറങ്ങളിലെത്തുന്ന ഫോണിന് 299 ഡോളര്‍ (19,900 രൂപ) ആണ് വില.
4. ലെനോവോ ഫാബ് പ്ലസ് ( Lenovo Phab Plus ): ടാബ്‌ലറ്റിന്റെയും സ്മാര്‍ട്‌ഫോണിന്റെയും ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഈ ഗാഡ്ജറ്റില്‍ 1920X1080 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 6.8 ഇഞ്ച് സ്‌ക്രീനാണുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസര്‍, രണ്ട് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.
എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്‌ലറ്റില്‍ 3500 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. മെറ്റാലിക് ഗ്രെ, നീല നിറങ്ങളില്‍ ലഭിക്കും. ഫാബ് പ്ലസിന്റെ വില 299 ഡോളര്‍ (19,900 രൂപ).
5. ലെനോവോ ഫാബ് ( Lenovo Phab ): 720X 1280 പിക്‌സല്‍ റിസൊല്യൂഷനുള്ള 6.98 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫാബ്‌ലറ്റിലുള്ളത്. ഒരു ജി.ബി. റാം, ഒക്ടാകോര്‍ ക്വാല്‍കോം പ്രൊസസര്‍, 4ജി കണക്ടിവിറ്റി, ഡ്യുവല്‍ സിം പിന്തുണ, 4250 എം.എ.എച്ച്. ബാറ്ററി എന്നിവയാണിതിന്റെ ഫീച്ചറുകള്‍.
13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമുള്ള ഈ ഫാബ്‌ലറ്റ് ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനിലാണ് പ്രവര്‍ത്തിക്കുക. കറുപ്പ്, വെള്ള, നീല, ചുവപ്പ് നിറങ്ങളിലെത്തുന്ന ഫാബിന്റെ വില 179 ഡോളര്‍ (11,900 രൂപ).

Lenovo Vibe P1 |

Lenovo Vibe S1 |

Lenovo Phab Plus |

Lenovo Phab |