Tuesday, 10 June 2014

മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുന്നതെങ്ങനെ?

ഇന്ന് എന്തിലും ഏതിലും ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് മെമ്മറി കാര്‍ഡ്. സ്മാര്‍ട്‌ഫോണായാലും ടാബ്ലറ്റായാലും ക്യാമറയായാലും മെമ്മറി കാര്‍ഡ് ഇല്ലാതെ ഉപയോഗം നടക്കില്ല. എന്നാല്‍ ഈ എസ്.ഡി. കാര്‍ഡ് എത്രത്തോളം സുരക്ഷിതമാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ മെമ്മറി കാര്‍ഡ് കണക്റ്റ് ചെയ്യുന്ന ഏതെങ്കിലും ഉപകരണത്തില്‍ വൈറസോ മറ്റോ ഉണ്ടെങ്കില്‍ അത് കാര്‍ഡിലേക്കും വരും. സ്വാഭാവികമായും ആ കാര്‍ഡ് കണക്റ്റ് ചെയ്യുന്ന ഉപകരണങ്ങളിലും വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും മെമ്മറി കാര്‍ഡില്‍ വൈറസ് കയറിയാല്‍ എന്തുചെയ്യും. ഫോര്‍മാറ്റ് ചെയ്യുക എന്നത് മാത്രമാണ് ഏക ഉപാധി. അതുമാത്രമല്ല, ആവശ്യമില്ലാത്ത നിരവധി ഡാറ്റകള്‍ ഉണ്ടെങ്കില്‍ അത് കളയുന്നതിനും ഫോര്‍മാറ്റ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുന്നത്. അത് ചുവടെ വിവരിക്കുന്നു.

കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക 
ആദ്യം കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.
 


മൈ കമ്പ്യൂട്ടര്‍ 
അടുത്തതായി മൈ കമ്പ്യൂട്ടര്‍ ക്ലിക് ചെയ്യുക.



 
ഫോര്‍മാറ്റ് 
ഇനി അതില്‍ കാണുന്ന റിമൂവബിള്‍ ഡിസ്‌കില്‍ റൈറ്റ് ക്ലിക് ചെയ്യുക. അതില്‍ ഫോര്‍മാറ്റ് എന്നതില്‍ ക്ലിക് ചെയ്യുക.


ഫയല്‍ സിസ്റ്റം ടൈപ് തെരഞ്ഞെടുക്കുക.
 ഇപ്പോള്‍ ഫയല്‍ സിസ്റ്റം ടൈപ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ചോദിക്കും. മെമ്മറി കാര്‍ഡ് 4 ജി.ബിയോ അതില്‍ കൂടുതലോ ആണെങ്കില്‍ FAT 32 വും 2 ജി.ബി. യോ അതില്‍ കുറവോ ആണെങ്കില്‍ FAT എന്നതും തെരഞ്ഞെടുക്കുക.

സ്റ്റാര്‍ട് 
ഇനി താഴെ കാണുന്ന സ്റ്റാര്‍ട് എന്ന ബട്ടണില്‍ ക്ലിക് ചെയ്യുക.
 

ഇജക്റ്റ് 
പൂര്‍ണമായും ഫോര്‍മാറ്റ് ചെയ്തുകഴിഞ്ഞാല്‍ മെമ്മറി കാര്‍ഡ് ഇജക്റ്റ് ചെയ്യണം. അതിന് മൈ കമ്പ്യൂട്ടറില്‍ മെമ്മറി കാര്‍ഡില്‍ പോയി റൈറ്റ് ക്ലിക് ചെയ്യുക. അതില്‍ ഇജക്റ്റ് എന്ന ഓപ്ഷന്‍ കാണാം.