ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. അറിയുന്നതും
അല്ലാത്തതുമായ കുറെ ഫ്രണ്ട്‌സും അതില്‍ ഉണ്ടാകും. എന്നാല്‍ ചിലപ്പോള്‍
ഫ്രണ്ട്സ്ലിസ്റ്റില്‍ ഉള്ളവരോ ഇല്ലാത്തവരോ ആയ ആരെങ്കിലും നിങ്ങളെ ബ്ലോക്
ചെയ്തു എന്നുവരാം. അതായത് ആ വ്യക്തിയുമായി യാതൊരു വിധ ആശയവിനിമയത്തിനും
സാധിക്കില്ല.
ബ്ലോക് ചെയ്യാന്‍ ചിലപ്പോള്‍ എന്തെങ്കിലും കാരണവും ഉണ്ടാകും. എന്നാല്‍
ആരെങ്കിലും ബ്ലോക് ചെയ്താല്‍ അത് എങ്ങനെയാണ് അറിയുന്നത്. കൃത്യമായി
ഇതുകണ്ടുപിടിക്കാന്‍ മാര്‍ഗമില്ലെങ്കിലും ചില പൊടിക്കൈകള്‍ ഉപയോഗിച്ച്
ഏറെക്കുറെ മനസിലാക്കാന്‍ സാധിക്കും. അതെങ്ങനെയെന്ന് ചുവടെ കൊടുക്കുന്നു.
ചാറ്റ് ലിസ്റ്റ് പരിശോധിക്കുക
ഏതെങ്കിലും വ്യക്തി ബ്ലോക് ചെയ്തതായി സംശയം തോന്നുകയാണെങ്കില്‍ ആദ്യം
ചാറ്റ് ലിസ്റ്റ് പരിശോധിക്കുക. അതില്‍ കാണുന്നില്ലെങ്കില്‍ താഴെയുള്ള
സെര്‍ച് ലിസ്റ്റില്‍ ആ വയക്തിയുടെ പേര് ടൈപ് ചെയ്യുക. അപ്പോഴും
കാണുന്നില്ലെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം പ്രൊഫൈല്‍ ഡീ ആക്റ്റിവേറ്റ് ചെയ്താലും ഇത്തരത്തില്‍ സംഭവിക്കാം.
സെര്‍ച് ചെയ്യുക
അടുത്ത മാര്‍ഗം ഫേസ്ബുകില്‍ ആ വ്യക്തിയെ സെര്‍ച് ചെയ്യുക എന്നതാണ്. പേര്
ശെടപ് ചെയ്തിട്ടും കാണുന്നില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളെ ബ്ലോക്
ചെയ്തതാവാന്‍ ഇടയുണ്ട്. എന്നാല്‍ അങ്ങനെയാവണം എന്നും ഉറപ്പില്ല. പ്രൈവസി
സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാലും ഇതുപോലെ സെര്‍ച് ചെയ്യുമ്പോള്‍
കണ്ടെത്താന്‍ കഴിഞ്ഞു എന്നു വരില്ല.
മറ്റൊരു പ്രൊഫൈലില്‍ കയറി പരിശോധിക്കുക.
മുകളില്‍ പറഞ്ഞ രണ്ടു മാര്‍ഗങ്ങളിലും ആളെ കണ്ടെത്താന്‍
കഴിയുന്നില്ലെങ്കില്‍ ഏതെങ്കിലും സുഹൃത്തിനോടു പറഞ്ഞ് അവരുടെ പ്രൊഫൈലില്‍
നിന്ന് സെര്‍ച് ചെയ്യുക. ഇപ്പോള്‍ ആ വ്യക്തിയുടെ പ്രൊഫൈല്‍
കാണുന്നുണ്ടെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക് ചെയ്തതാണെന്ന് ഏറെക്കുറെ
ഉറപ്പിക്കാം.
ഗൂഗിളില്‍ സെര്‍ച് ചെയ്യുക.
അടുത്തതായി ആശ്രയിക്കാവുന്നത് ഗൂഗിളിനെ ആണ്. ഗൂഗിള്‍ സെര്‍ചില്‍ ആ
വ്യക്തിയുടെ ഫേസ്ബുക് പ്രൊഫൈലിലെ പേര് ടൈപ്‌ചെയ്യുക. ഇന്‍വര്‍ടഡ്
കോമയ്ക്കുള്ളിലായിരിക്കണം പേര് എഴുതേണ്ടത്.
മറ്റൊരു വിന്‍ഡോയില്‍ ഫേസ്ബുക് തുറക്കുക.
ഗൂഗിളില്‍ സെര്‍ച് ചെയ്യുമ്പോള്‍ ആളെ കാണുന്നുണ്ടെങ്കില്‍ അടുത്തതായി മറ്റൊരു വിന്‍ഡോ തുറന്ന് ഫേസ്ബു്കില്‍ ലോഗ് ഇന്‍ ചെയ്യുക.