നിങ്ങളുടെ ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, കാര്‍ തുടങ്ങിയവയ്‌ക്കെല്ലാം
റിമോട്ട് കണ്‍ട്രോള്‍ ഉണ്ടായിരിക്കും. ഇവ കേടുവരികയോ കാണാതാവുകയോ
ചെയ്താല്‍ പിന്നെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രയാസമാണുതാനും.
എല്ലാ ഉപകരണങ്ങളും കൂടി പ്രവര്‍ത്തിപ്പിക്കാന്‍ ഒറ്റ റിമോട് കണ്‍ട്രോള്‍
ഉണ്ടെങ്കില്‍ ഒരു പരിധിവരെ സൗകര്യപ്രദമാണ്. യൂണിവേഴ്‌സല്‍
റിമോട്കണ്‍ട്രോള്‍ ഇത്തരത്തിലുള്ള ഒന്നാണെങ്കിലും നല്ല ഒരു
സ്മാര്‍ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍ പിന്നെ ഇതും ആവശ്യമില്ല.
ക്രെസ്‌റ്റോണ്‍ എന്ന കമ്പനിയാണ് ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ റിമോട്
കണ്‍ട്രോളായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍
വികസിപ്പിച്ചിരിക്കുന്നത്.
വൈ-ഫൈ സംവിധാനമുപ യോഗിച്ചാണ് ഈ ആപ്ലിക്കേഷനുകള്‍ ഉപകരണങ്ങള്‍
നിയന്ത്രിക്കുന്നത്. വീടിനു പുറത്തുള്ളപ്പോഴും ഇത് നിയന്ത്രിക്കാന്‍
കഴിയും. ക്രെസ്‌റ്റോണിന്റെ ബേസിക് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍
സാധിക്കുമെങ്കിലും വികസിപ്പിച്ച ആപ്ലിക്കേഷന് 5000 രൂപ നല്‍കണം. ഡൗണ്‍ലോഡ്
ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
ഇത്തരത്തില്‍ സ്മാര്‍ട്‌ഫോണ്‍ റിമോട് കണ്‍ട്രോളായി ഉപയോഗിക്കാന്‍
സഹായിക്കുന്ന ഏതാനും ആപ്ലിക്കേഷനുകളാണ് ചുവടെ.
കാര്‍ നിയന്ത്രിക്കുന്നതിന്
കാറിന്റെ ഡോര്‍ ലോക് ചെയ്യാനും അണ്‍ ലോക് ചെയ്യാനും സഹായിക്കുന്ന റിമോട്
കണ്‍ട്രോളായി സ്മാര്‍ട്‌ഫോണിനെ മാറ്റുന്ന ആപ്ലിക്കേഷനാണ് വൈപ്പര്‍
സ്മാര്‍ട്‌സ്റ്റാര്‍ട്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., ബ്ലാക്‌ബെറി ഫോണുകളില്‍
ആപ്ലിക്കേഷന്‍ ലഭ്യമാണ്. നിലവില്‍ യു.എസില്‍ മാത്രമെ ഇത് ലഭ്യമാവു.
ക്രെസ്‌ട്രോണ്‍ ആപ്‌സ്
ക്രെസ്‌ട്രോണ്‍ ആപ്ലിക്കേഷന്‍ ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, മ്യൂസിക്
പ്ലെയര്‍ എന്നിവയെല്ലാം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍
സഹായിക്കും. ബേസിക് വേര്‍ഷന്‍ സൗജന്യമായും പ്രൊ വേര്‍ഷന്‍ 5000 രൂപയ്ക്കും
ലഭിക്കും. ആന്‍ഡ്രോയ്ഡ് ഫോണില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
ജിമോട് ആപ്
സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍
നിയന്ത്രിക്കുന്നതിനും ആപ്ലിക്കേഷന്‍ ഉണ്ട്. ജിമോട്. ഇതിനായി ആദ്യം
സ്മാര്‍ട്‌ഫോണില്‍ ജിമോട് ക്ലൈന്റ് ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം.
തുടര്‍ന്ന് പി.സിയില്‍ ജിമോട് സെര്‍വര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ഇത്രയുമായാല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറിലെ വീഡിയോ, ഓഡിയോ പ്ലെയറുകള്‍
ഉള്‍പ്പെടെയുള്ളവയെല്ലാം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച്
നിയന്ത്രിക്കാം.
ടച്ച് മൗസ്
ലോജിടെകിന്റെ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഐഫോണും ഐ പാഡും ടച്ച് പാഡായോ
ട്രാക്പാഡായോ ഉപയോഗിക്കാം. ആപ്ലിക്കേഷന്‍