ലോകകപ്പിനുള്ള ലോഗോയുടെ പേര് ആവേശം, പ്രചോദനം എന്നിങ്ങനെ അര്‍ഥം വരുന്ന ഇന്‍സ്പിരേഷന്‍ എന്നാണ്. മൂന്നുകൈകള്‍ ഒരുമിച്ച് ലോകകപ്പ് ട്രോഫി ഉയര്‍ത്തുന്നതായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കൈകള്‍ക്ക് പച്ചയും മഞ്ഞയും നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇത് ബ്രസീല്‍ ലോകത്തെ സ്വാഗതം ചെയ്യുന്നതായി സൂചിപ്പിക്കുന്നു.
പോസ്റ്റര്‍
കളിക്കാര്‍ പന്തു തട്ടുന്ന രീതിയില്‍ ബ്രസീലിന്റെ ഭൂപടം ഔട്ട് ലൈന്‍ ചെയ്തിരിക്കുന്നു. ഈ പോസ്റ്ററില്‍ ബ്രസീലിന്റെ സംസ്കാരവും ജന്തുവര്‍ഗങ്ങളെയും സസ്യലതാദികളെയും ചിത്രീകരിച്ചിരിക്കുന്നു. വര്‍ണശബളമായ പോസ്റ്റര്‍ ബ്രസീലിന്റെ ഭംഗിയും നാനാത്വവും പ്രകടമായിരിക്കുന്നു.
സ്ലോഗന്‍
ഓള്‍ ഇന്‍ വണ്‍ റിഥം (ALL IN ONE RHYTHM)
മാസ്കറ്റ് (ഭാഗ്യചിഹ്നം)
ഫുലേകോ എന്നാണ് ബ്രസീല്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നത്തിന്റെ പേര്. ഉറുമ്പ് തീനി വര്‍ഗത്തില്‍പ്പെട്ട ആര്‍മെഡില്ലോ എന്ന ജീവിയെയാണ് ഭാഗ്യചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത്. ശത്രുക്കളെക്കാണുമ്പോള്‍ ഫുട്‌ബോള്‍ പന്തുപോലെ ഇത് ചുരുണ്ടുകൂടും. ബ്രസീലിന്റെ ജഴ്‌സിയുടെ നിറമായ മഞ്ഞ തന്നെയാണ് ഫുലേകോയ്ക്കും നല്‍കിയിരിക്കുന്നത്.
കാക്‌സിറോല
2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ വുവുസുല സ്റ്റേഡിയത്തിലുടനീളം ഊതി. ബ്രസീലില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആവേശം പകരുന്നതിനാണ് കാക്‌സിറോല എന്ന സംഗീത ഉപകരണം.
ബ്രസൂക്ക
അഡിഡാസാണ് ലോകകപ്പിനുള്ള പന്തിന്റെ നിര്‍മാതാക്കള്‍. ലോകകപ്പിന്റെ ഔദ്യോഗികപന്തിന് ബ്രസൂക്ക എന്ന പേരാണ് നല്കയിരിക്കുന്നത്. 437 ഗ്രാമാണ് ഇതിന്റെ ഭാരം. 69 സെന്റീമീറ്റര്‍ ചുറ്റളവും. 10 ലക്ഷം ബ്രസീലിയന്‍ ഫുട്‌ബോള്‍ പ്രേമികള്‍ വോട്ടെടുപ്പിലൂടെയാണ് ബ്രസൂക്ക എന്ന പേര് തെരഞ്ഞെടുത്തത്. രണ്ടര വര്‍ഷംകൊണ്ട് 10 രാജ്യങ്ങളിലെ 30 ടീമുകളുടെ അഭിപ്രായരൂപീകരണത്തിനുശേഷമാണ് ബ്രസൂക്ക നിര്‍മിച്ചത്. മെസി, സാവി, ഡാനി ആല്‍വ്‌സ്, ഷ്വെന്‍സ്‌റ്റൈഗര്‍, സ്റ്റീവന്‍ ജറാര്‍ഡ് തുടങ്ങിയ ലോകോത്തര താരങ്ങളുടെ അഭിപ്രായവും തേടിയിരുന്നു.
ആശങ്കകള്‍, പ്രതീക്ഷകള്‍
ഏഴുവര്‍ഷം മുമ്പാണ് ബ്രസീലിന് ലോകകപ്പ് അനുവദിച്ചത്. സ്റ്റേഡിയങ്ങളുടെ പണി ഇഴഞ്ഞത് ആശങ്കപ്പെടുത്തിയെങ്കിലും ഭൂരിഭാഗം വേദികളും കളിയോഗ്യമായി. ലോകകപ്പുകളുടെ ലോകകപ്പ് എന്നാണ് ബ്രസീലിയന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ മേളയെ വിശേഷിപ്പിക്കുന്നത്. ലോകകപ്പ് നടക്കുന്ന ബ്രസീലിലും മത്സരവേദികള്‍ക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷയുള്ള ഒരു കായികവിരുന്നായി ഫുട്‌ബോള്‍ ലോകകപ്പിനെ മാറ്റാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. കളികാണാനെത്തുന്ന അമ്പതു പേര്‍ക്ക് ഒരു പോലീസുകാരന്‍ എന്ന നിലയിലുള്ള സുരക്ഷ. പുറമെ പൊതുസ്ഥലത്തു കളികാണുന്നവരില്‍ എണ്‍പതുപേര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍!