നിങ്ങളുടെ മുഖം തന്നെ ഫേസ്ബുക്കില്‍ ഇമോജിയാക്കാം. ഇതിന് സഹായിക്കുന്ന പേറ്റന്‍റ് അടുത്തിടെയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഫേസ്ബുക്ക് സ്വന്തമാക്കിയത്. നിങ്ങള്‍ ടാഗ് ചെയ്യപ്പെട്ട ഫോട്ടോകള്‍ വച്ച് നിങ്ങളുടെ മുഖത്തിന് മാച്ചായ ഇമോജി നിര്‍മ്മിക്കപ്പെടും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം.
ഇത് നിലവില്‍ വന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കിലുള്ള ഇമോജികള്‍ക്ക് പുറമേ പുതിയ സെറ്റ് ഇമോജികളും എത്തും. നിങ്ങളുടെ മുഖത്തിന്‍റെ ഇമോജികളില്‍ വിവിധ ഭാഗങ്ങളും നിറയ്ക്കാന്‍ സാധിക്കും എന്നാണ് ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വന്തം മുഖം ഉപയോഗിച്ച് തന്നെ ചില വിഷയങ്ങളില്‍ വികാരം പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ യൂസര്‍ എന്‍ഗേജ്മെന്‍റ് കൂട്ടും എന്നാണ് ഫേസ്ബുക്കിന്‍റെ പ്രതീക്ഷ.