Saturday, 14 June 2014

പറന്നു കൊണ്ടിരുന്ന വിമാനങ്ങള്‍ അപ്രത്യക്ഷമായി; റഡാറില്‍ നിന്ന് കാണാതായത് 13 വിമാനങ്ങളുടെ വിവരങ്ങള്‍; ഉദ്വേഗം നിറഞ്ഞ് നിന്നത് 25 മിനിറ്റോളം

വിയന്ന: ഓസ്ട്രിയന്‍ ആകാശത്ത് പറന്നു കൊണ്ടിരുന്ന വിമാനങ്ങള്‍ പൊടുന്നനെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഒന്നും രണ്ടുമല്ല് 13 വിമാനങ്ങളാണ് കാണാതായത്. രണ്ട് തവണ ഇതുണ്ടായി. ജൂണ്‍ അഞ്ചിനും കഴിഞ്ഞ ചൊവ്വാഴ്ചയുമായിരുന്നു സംഭവങ്ങള്‍. എയര്‍ കണ്‍ട്രോളര്‍ സിസ്റ്റത്തില്‍ നിന്ന് വിമാനത്തിന്റെ വിവരങ്ങള്‍ മറഞ്ഞത് 25 മിനിറ്റോളും നേരത്തേക്കാണ്. പറക്കുന്ന സ്ഥലവും ഉയരവും മറ്റ് വിവരങ്ങളുമാണ് അപ്രത്യത്യമായത്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയാണ് അന്വേഷിക്കുന്നത്.

ഓസ്ട്രിയന്‍ എയര്‍സ്‌പേസിലെ വിമാനങ്ങളുടെ സുരക്ഷാ ചുമതലയുള്ള ഓസ്‌ട്രോ കണ്‍ട്രോള്‍ ഉദ്യോഗസ്ഥനായ മാര്‍ക്കസ് പൊഹന്‍കയാണ് ഇക്കാര്യ സ്ഥിരീകരിച്ചത്. അയല്‍ രാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു എന്നാല്‍ രാജ്യങ്ങളുടെ പേരുകള്‍ പുറത്തു വിടാന്‍ അദ്ദേഹം തയ്യാറായില്ല. ജര്‍മനിയും പരാഗ്വേയും ചെക്ക് റിപ്പബ്ലിക്കുമാണ് ആ രാജ്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്താവളങ്ങളിലെ എയര്‍കണ്‍ട്രോള്‍ സിസ്റ്റങ്ങളുടെയും വിമാനങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകളുടെയും തകരാരാണ് ഇതിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാനങ്ങളില്‍ ചിലത് യാത്രാവിമാനങ്ങളായിരുന്നു. കുടുതല്‍ എയര്‍ കണ്‍ട്രോളുകള്‍ വേഗത്തില്‍ സജ്ജികരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഉടന്‍ തന്നെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള തയാറെടുപ്പകളും ചെയ്തു. സംഭവങ്ങളില്‍ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ മലേഷ്യന്‍ വിമാന കാണാതായിരുന്നു. അതിന് എന്തു സംഭവിച്ചു എന്നത് ഇന്നും വ്യക്തമല്ല. വിമാനത്തിനായുള്ള തെരച്ചിലുകള്‍ ഏകദേശം അവസാനിച്ച മട്ടാണ്.