പെട്രോള്‍ ബങ്കുകളില്‍ മൊബൈല്‍ ഫോണുപയോഗിക്കുന്നത് അപകടമാണെന്ന
തരത്തില്‍ ഫേസ്ബുക്കിലും മറ്റിടങ്ങളിലും പലരും പ്രചരിപ്പിക്കുന്നത്
നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കും. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ
എന്ന കാര്യത്തില്‍ വന്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നുണ്ട്. എന്തായാലും
പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും.
ഒട്ടും ആധികാരികത അവകാശപ്പെടാനില്ല അവയ്‌ക്കൊന്നും.
ADVERTISEMENT
ശാസ്ത്രീയമായ പരീക്ഷണങ്ങളിലൊന്നും തന്നെ സെല്‍ ഫോണ്‍ തരംഗങ്ങള്‍ക്ക്
പെട്രോളിനെ കത്തിക്കാനുള്ള ശേഷിയുള്ളതായി തെളിഞ്ഞിട്ടില്ല. കൂടാതെ
സെല്ലിനകത്ത് ഏതെങ്കിലും തരത്തിലുള്ള സ്പാര്‍ക്കുകളോ മറ്റൊ ഉണ്ടാകാത്ത
വിധത്തിലാണ് സെല്‍ഫോണുകളുടെ നിര്‍മിതി. മറ്റൊരു സാധ്യതയുള്ള ചൈനീസ്
ഫോണുകളുടെ കാര്യത്തിലാണ്. വളരെ ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃതവസ്തുക്കള്‍
കൊണ്ടു നിര്‍മിക്കുന്ന ഇത്തരം ഫോണുകള്‍ പെട്രോള്‍ ബങ്കില്‍ വെച്ച്
പൊട്ടിത്തെറിച്ചാല്‍ പെട്രോളിന് തീപ്പിടിക്കാതിരിക്കാന്‍ യാതൊരു സാധ്യതയും
കാണുന്നില്ല.
പ്രചരിക്കുന്ന മിക്ക വീഡിയോകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാലാണോ
തീപ്പിടിത്തമുണ്ടാകുന്നത് എന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ല എന്ന വസ്തുതയും
ശ്രദ്ധിക്കണം. തീപ്പൊരി സൃഷ്ടിക്കുന്ന മറ്റേതെങ്കിലും ഇലക്ട്രോണിക്
ഉപകരണം അവരുടെ പക്കലുണ്ടായിരുന്നിരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.