Tuesday, 10 June 2014

ആന്‍ഡ്രോയ്ഡ് ഫോണിന്റെ വേഗത എങ്ങനെ വര്‍ദ്ധിപ്പിക്കാം!!!

നിങ്ങള്‍ ആന്‍മഡ്രായ്ഡ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നയാളാണോ?... നിങ്ങളുടെ ഫോണ്‍ സ്‌ലോ ആവുന്നുവെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?.. എന്നാല്‍ അത് പരിഹരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതെന്തെല്ലാമെന്നാണ് ചുവടെ കൊടുക്കുന്നത്. പലപ്പോഴും മെമ്മറിയോ റാമോ ഫുള്‍ ആവുന്നതാണ് ഫോണ്‍ സ്ലോ ആവാന്‍ കാരണം. മറ്റു കാരണങ്ങളെ കൊണ്ടും സംഭവിക്കാം. എന്തായാലും സാധാരണ നിലയില്‍ ചുവടെ പറയുന്ന മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ഒരു പരിധിവരെ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാം.

മെമ്മറി സ്‌പേസ് ഫ്രീ ആക്കുക 
ആപ്ലിക്കേഷനുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം നിങ്ങളുടെ ഫേണിന്റെ മെമ്മറി അപഹരിക്കും. അതുകൊണ്ട് മെമ്മറി ക്ലീന്‍ ചെയ്യുക എന്നതാണ് വേഗത വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്ന്. അതിനായി ആപ്ലിക്കേഷനും ചിത്രങ്ങളും ഉള്‍പ്പെടെയുള്ളവ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയാല്‍ മതി.
റാം ഫ്രീ ആക്കുക 
 കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നത് റാമിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. 1 ജി.ബി യോ അതില്‍ കുറവോ റാമുള്ള ഫോണുകളിലാണ് ഇത് കാര്യമായി ബാധിക്കുക. ഈ പ്രശ്‌നം പരിഹരിക്കാനായി അനാവശ്യമായി ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യുകയാണ് വേണ്ടത്. ക്ലീന്‍ മാസ്റ്റര്‍ എന്ന ആപ്ലിക്കേഷന്‍ ഇതിന് ഏറ്റവും അനുയോജ്യമാണ്.

പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ ഡിസേബിള്‍ ചെയ്യുക.
 എല്ലാ ഫോണിലും പ്രീ ഇന്‍സ്റ്റാള്‍ഡ് ആയി കുറെ ആപ്ലിക്കേഷനുകള്‍ ഉണ്ടാവും. ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളോ സോഫ്റ്റ് വെയര്‍ പ്രൊവൈഡര്‍മാരോ നല്‍കുന്ന ആപ്ലിക്കേഷനുകളാണ് ഇത്. ഇതില്‍ പലതും നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതായിരിക്കും എന്നാല്‍ അവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ചെയ്യാവുന്ന കാര്യം അവ ഡിസേബിള്‍ ചെയ്യുക എന്നതാണ്. ഫോണ്‍ സെറ്റിംഗ്‌സില്‍ അതിനുള്ള ഓപ്ഷന്‍ ഉണ്ട്.
ഹൈ റിസ്‌ക് ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
 പലപ്പോഴും പ്ലേ സ്‌റ്റോറില്‍ നിന്ന് തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകള്‍ ഡൗണലോഡ് ചെയ്യുമ്പോള്‍ മാല്‍വേറുകള്‍ കയറാന്‍ കാരണമാവും. അതുകൊണ്ടുതന്നെ ആപ്ലിക്കേഷനുകള്‍ ശ്രദ്ധിച്ചുവേണം ഡൗണ്‍ലോഡ് ചെയ്യാന്‍. ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഹൈ, മോഡറേറ്റ്, ലോ റിസ്‌ക് എന്നിങ്ങനെ തരംതിരിച്ചും കാണാം. ഇതില്‍ ഹൈ റിസ്‌ക് ഉള്ളവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം.

ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കുക
സ്വാഭാവികമായ പ്രശ്‌നങ്ങള്‍ കാരണവും ഉപയോഗത്തിന്റെ രീതികൊണ്ടും ബാറ്ററി ലൈഫ് കുറയാന്‍ കാരണമാവും. ഇതും സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ബാറ്ററി ഉപയോഗം ശ്രദ്ധിക്കുകതന്നെ വേണം. ബാറ്ററിയുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കുന്ന ചില ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. അതിലൊന്നാണ് ബാറ്ററി ഡോക്ടര്‍. ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും നല്ലതാണ്.