Tuesday, 10 June 2014

സ്മാര്‍ട്‌ഫോണുകളും ലാപ്‌ടോപുകളും മോഷ്ടാക്കളില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാം

സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. നമ്മുടെ വ്യക്തിപരമായതും ഔദ്യോഗികമായതുമായ എല്ലാ വിവരങ്ങളും സ്മാര്‍ട്‌ഫോണിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ സംഭവിക്കാവുന്ന നഷ്ടങ്ങളും ചെറുതല്ല. ഫോണിന്റെ വിലയേക്കാളുപരി അതിലെ ഡാറ്റകള്‍ നഷ്ടപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനകാര്യം. മാത്രമല്ല, അത് മറ്റുള്ളവര്‍ക്ക് ദുരുപയോഗം ചെയ്യാനും സാധിക്കും. അതേസമയം ഫോണ്‍ നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് അതിസമര്‍ദ്ധരായ കള്ളന്‍മാര്‍ ഉള്ളപ്പോള്‍. നമ്മുടെ അശ്രദ്ധകൊണ്ടും ഇത് സംഭവിക്കാം. എന്നാല്‍ ഇനി സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതിലെ ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകുമെന്നോര്‍ത്ത് ഭയക്കണ്ട. അവ നിങ്ങള്‍ക്കു തന്നെ നശിപ്പിച്ചു കളയാന്‍ സാധിക്കും. അതെങ്ങനെയെന്ന് ചുവടെ വിവരിക്കുന്നു.
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍
 
.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ മറ്റു ഫോണുകളില്‍ നിന്നോ ഡെസ്‌കടോപ് കമ്പ്യൂട്ടറില്‍ നിന്നോ അത് ട്രാക്‌ചെയ്യാന്‍ കഴിയും. അതിനായി നിങ്ങളുടെ ഗൂഗിള്‍ ഐ.ഡി ഉപയോഗിച്ച് http://google.com/android/devicemanager ല്‍ ലോഗ് ഇന്‍ ചെയ്താല്‍ മതി. മാപിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ കാണാം എന്നതിലുപരി ഡാറ്റകള്‍ പൂര്‍ണമായി ഡിലിറ്റ് ചെയ്യാനും ലോക് ചെയ്യാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ഫോണ്‍ നഷ്ടപ്പെടുന്നതിനു മുമ്പതന്നെ സെറ്റിംഗ്‌സില്‍ ഇത് ആക്റ്റിവേറ്റ് ചെയ്യണം. എല്ലാ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്കും ഇത് ഇപയോഗിക്കാം
 
ഐഫോണ്‍
ആപ്പിളിന്റെ ഐഫോണ്‍, ഐ പാഡ്, ഐ പോഡ് ടച്ച് എന്നിവ നഷ്ടപ്പെട്ടാലും ഡാറ്റകള്‍ നശിപ്പിക്കാന്‍ സംവിധാനമുണ്ട്. ആപ്പിളിന്റെ തന്നെ സൗജന്യ ആന്റിതെഫ്റ്റ് ആപ് ആയ ഫൈന്‍ഡ് മൈ ഐ ഫോണ്‍ ആണ ഇതിന് സഹായിക്കുന്നത്. എല്ലാ ഐ.ഒ.എസ്. ഉപകരണങ്ങളിലും ഇത് പ്രവര്‍ത്തിക്കും. ഒരറ്റ ആപ്പിള്‍ അക്കൗണ്ടിലൂടെ നിങ്ങളുടെ എല്ലാ ഐ.ഒ.എസ്. ഉപകരണങ്ങളും മാനേജ് ചെയ്യുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. നിങ്ങളുടെ ഐ.ഒ.എസ്. ഉപകരണം നഷ്ടപ്പെട്ടാല്‍ ഏതെങ്കിലും ബ്രൗസറിലൂടെ ഐ ക്ലൗഡ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്ത് ഫോണിലെ ഡാറ്റകള്‍ പൂര്‍ണമായി ഡിലിറ്റ് ചെയ്യാം.
 
വിന്‍ഡോസ് ഫോണ്‍

വിന്‍ഡോസ് ഫോണിലെ ആന്റിതെഫ്റ്റ് ഫീച്ചര്‍ ഫൈന്‍ഡ് മൈ ഫോണ്‍ എന്നാണ് അറിയപ്പെടുന്നത്. വിന്‍ഡോസ് ലൈവ് ഐ.ഡി. ഉപയോഗിച്ച് http://windowsphone.com എന്ന സൈറ്റില്‍ പോയി സൈന്‍ ഇന്‍ ചെയ്താല്‍ മതി. ഫോണിന്റെ ലൊക്കേഷന്‍ മാപിന്റെ സഹായത്തോടെ കാണാന്‍ കഴിയും. കൂടാതെ ഹാന്‍ഡ് സെറ്റ് റിമോട് ആയി റിംഗ് ചെയ്യിക്കാനും പാസ്‌വേഡ് ഉപയോഗിച്ച് ലോക് ചെയ്യാനും ഡാറ്റകള്‍ കളയാനും സാധിക്കും.

ബ്ലാ്കബെറി സ്മാര്‍ട്‌ഫോണ്‍
ബ്ലാക്‌ബെറി പ്രൊട്ടക്റ്റ് ആണ് ബ്ലാക്‌ബെറിയുടെ സുരക്ഷാ ഫീച്ചര്‍. ബ്ലാക്‌ബെറി അക്കൗണ്ട് ഉപയോഗിച്ചാണ് ഇത് സെറ്റ് ചെയ്യേണ്ടത്. ഒരിക്കല്‍ ആക്റ്റീവ് ആയാല്‍ നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റകളും ഓട്ടോമാറ്റിക് ആയി ബാക്അപ് ചെയ്യപ്പെടും. കൂടാതെ ലൊക്കേഷന്‍ കണ്ടെത്താനും ഡാറ്റകള്‍ നശിപ്പിക്കാനുമുള്ള സംവിധാനങ്ങളും ഉണ്ട്.

വിന്‍ഡോസ് ലാപ്‌ടോപ്

വിന്‍ഡോസ് ലാപ്‌ടോപുകളില്‍ അലാറം മുഴക്കുന്ന സംവിധാനം സെറ്റ് ചെയ്യാന്‍ കഴിയും. അതിനായി www.alarm.com സൈറ്റില്‍ പോയാല്‍ മതി. ആരെങ്കിലും പവര്‍ ഡിസ്‌കണക്റ്റ് ചെയ്യുകയോ യു.എസ്.ബി ഡ്രൈവ് ഊരുകയോ ചെയ്താല്‍ ഉടന്‍ ലാപ്‌ടോപ് അലാറം മുഴക്കും. കൂടാതെ മാപിന്റെ സഹായത്തോടെ ലാപ്‌ടോപിന്റെ ലൊക്കേഷന്‍ കണ്ടുപിടിക്കാനും കഴിയും. അതിനായി ലൊക്കേറ്റ് മൈ ലാപ്‌ടോപ് എന്ന സംവിധാനവും ഉണ്ട്.
 
ആപ്പിള്‍ മാക്ബുക്
ആപ്പിളിന്റെ ലാപ്‌ടോപുകള്‍ക്കായി കമ്പനിതന്നെ ഒരുക്കിയ ആന്‍ഡിതെഫ്റ്റ് സൊലൂഷന്‍ ഉണ്ട്. അതാണ് ഫൈന്‍ഡ് മൈ മാക്. ഐ ക്ലൗഡ് അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ ഇത് തനിയെ എനേബിള്‍ ആകും. പിന്നീട് ലൊക്കേഷന്‍ കണ്ടുപിടിക്കാനും റിമോട് ആയി ഡാറ്റകള്‍ വൈപ് ചെയ്യാനും കഴിയും.