ഫോണ്‍ വിളിക്കാനും മെസേജ് അയക്കാനും
നെറ്റ് കണക്ഷനും ഇപ്പോള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് എന്ന
സബ്സ്ക്രൈബേഴ്സ് ഇന്‍ഡക്സ് മോഡ്യൂള്‍ പുറത്തെടുത്ത് കൈയില്‍ അണിഞ്ഞ്
നടക്കുന്ന കാലം അകലെയല്ല. നമ്മള്‍ക്ക് ഏറെ പരിചിതമായ ജാപ്പനീസ് മൊബൈല്‍
നെറ്റ്വര്‍ക്ക് സേവനദാതാവായ ഡോകോമോയാണ് ഇതിന്‍െറ പ്രാഥമിക രൂപവുമായി
രംഗത്തത്തെിയിരിക്കുന്നത്.
ഇപ്പോള്‍ സിമ്മുകള്‍ ഫോണുകള്‍ക്ക് ഉള്ളില്‍ ഇട്ടാണ് ഉപയോഗിക്കുന്നത്. പല മൊബൈല്‍ ഉപകരണങ്ങള്‍ക്ക് വെവ്വേറെ സിമ്മുകള്‍ വേണ്ട അവസ്ഥയുമാണ്. ഈ ദുരോഗ്യമാണ് ഇവിടെ വഴിമാറുന്നത്. പോര്‍ട്ടബിള്‍ സിം എന്ന് പേരുള്ള പുതിയ സിം ബ്ളൂടൂത്ത്, നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) കണക്ടിവിറ്റിയുള്ളതാണ്.
അതിനാല്‍ കാര്‍ഡായോ സ്മാര്‍ട്ട്വാച്ച് പോലെ ബ്രേസ്ലെറ്റായോ കൈത്തണ്ടയില്‍ അണിഞ്ഞ് നടക്കാം. സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ് എന്നിവയുമായി കണക്ടു ചെയ്യാന്‍ അടുത്തുകൊണ്ടുചെന്ന് കൈവീശി കാട്ടണം. അപ്പോള്‍ നെറ്റ്വര്‍ക്കുമായി ലോഗിനാവും. ഈ സംവിധാനം വരുന്നതോടെ ഒരു സിം പല ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുങ്ങും. സിം ഒരിക്കല്‍ ഉപകരണവുമായി ബ്ളൂടൂത്ത് വഴി ബന്ധിപ്പിച്ചാല്‍ ലോക്കാവും. അതിനാല്‍ മറ്റൊന്ന് കയറിവരുമെന്ന് പേടിയും വേണ്ട.