ഊണിലും ഉറക്കത്തിലും നടപ്പിലും നെറ്റില്‍ പരതല്‍ ശീലമാക്കിയവരില്‍
കണ്ണുവെച്ച് മൈക്രോസോഫ്റ്റിന്‍െറ സ്വന്തം നോക്കിയ വിലകുറഞ്ഞ മൊബൈലുമായി
വീണ്ടുമത്തെി. മൈക്രോസോഫ്റ്റ് ഡിവൈസസ് എന്ന് പേരുമാറ്റിയ കമ്പനി ഇറക്കിയ
‘നോക്കിയ 225’ എന്ന ഈ സാദാ ഫോണ്‍ 3,329 രൂപക്ക് പോക്കറ്റിലാവും.
നെറ്റ്വര്‍ക്ക് കുറഞ്ഞയിടങ്ങളിലും സുഗമമായി പ്രവര്‍ത്തിക്കുന്ന ക്ളൗഡ് സ്റ്റോറേജ് അടിസ്ഥാനമാക്കിയ നോക്കിയ എക്സ്പ്രസ് ബ്രൗസറാണ് ഇന്‍റര്‍നെറ്റ് സൗകര്യം എളുപ്പത്തില്‍ ലഭ്യമാക്കുന്നത്. ത്രീജിയോ വൈ ഫൈയോ ഇല്ലാത്ത ഇതില്‍ ടുജി പിന്തുണയാണുള്ളത്. അഴുക്കുപുരണ്ടാല്‍ വൃത്തിയാക്കാന്‍ എളുപ്പമുള്ള കീപാഡാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ ആപ്പുകള്‍, ഗെയിം കളിക്കാന്‍ ഗെയിംലോഫ്റ്റ് സ്റ്റോര്‍ എന്നിവ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. നോക്കിയ സീരീസ് 30 പ്ളസാണ് ഓപറേറ്റിങ് സിസ്റ്റം. 320 x 240 പിക്സല്‍ 2.8 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ളേ, രണ്ട് മെഗാപിക്സല്‍ പിന്‍ കാമറ, 51 മണിക്കൂര്‍ മ്യൂസിക് പ്ളേബാക്ക് സമയം, 32 ജി.ബി മൈക്രോ എസ്ഡി കാര്‍ഡിടാം, 21 മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 1200 എം.എ.എച്ച് ബാറ്ററി, എഫ്.എം റേഡിയോ, 100.6 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. ചുവപ്പ്, മഞ്ഞ, പച്ച, വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭിക്കും.