സാധാരണ മൗസുകളെ അപേക്ഷിച്ച് പത്തിരട്ടി സൗകര്യങ്ങളും വേഗമുള്ള ഹൈടെക് മൈസ് ആണ് ലോജിടെകിന്റെ 'എംഎക്‌സ് എനിവേര്‍ 2'
ടച്ച്‌സ്‌ക്രീന്‍ മോണിറ്ററുകളുടെ കാലം വന്നതോടെ കമ്പ്യൂട്ടര്‍ മൗസുകളുടെ മരണം പലരും പ്രവചിച്ചതാണ്. സ്‌ക്രീനിലെ ആവശ്യമുള്ളയിടങ്ങളില്‍ വിരല്‍ കൊണ്ട് തൊടാനാകുമെങ്കില്‍ മൗസ് ഉരുട്ടി സമയം പാഴാക്കാന്‍ ആരും തയ്യാറാകില്ലെന്നായിരുന്നു ഇവരുടെ വാദം. ടച്ച്‌സ്‌ക്രീന്‍ മോണിറ്ററുകള്‍ അധികം വ്യാപകമാകാത്തതുകൊണ്ടാണോ എന്നറിയില്ല കമ്പ്യൂട്ടര്‍ മൗസുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. ലാപ്പ്‌ടോപ്പുകളില്‍ പോലും മൗസ് കണക്ട് ചെയ്ത് പണിയെടുക്കുന്നവരാണ് ഏറെപ്പേരും.
മൗസുകളുടെ കുറയാത്ത ജനപ്രീതി കണ്ടിട്ടാവണം സ്വിസ് കമ്പനിയായ ലോജിടെക് പുതിയൊരു ഹൈടെക് മൗസ് അവതരിപ്പിച്ചിരിക്കുന്നു. 'എംഎക്‌സ് എനിവേര്‍ 2' ( Logitech MX Anywhere 2 ) എന്ന് പേരിട്ടിരിക്കുന്ന ഈ മൗസ് കാഴ്ചയില്‍ വെറുമൊരു മൗസ് തന്നെ. എന്നാല്‍, സാധാരണ മൗസിലുള്ളതിനേക്കാള്‍ പത്തിരട്ടി സൗകര്യങ്ങളും വേഗതയും ഇതിനുണ്ടെന്ന് മാത്രം.
ബ്ലൂടൂത്ത് വഴി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് മൗസാണിത്. ബ്ലൂടൂത്ത് സംവിധാനമുള്ള ഒന്നിലേറെ ഡിവൈസുകളുമായി ഇതിനെ ഇണക്കിയെടുക്കാം. അതിനായി പ്രത്യേക സോഫ്റ്റ്‌വേറോ ഡ്രൈവറോ ഒന്നും ആവശ്യമില്ല. ഇങ്ങനെ കണക്റ്റ് ചെയ്യാനായി ചെറിയൊരു യു.എസ്.ബി. റീസീവറും മൗസിനൊപ്പം ലഭിക്കും. ആ റിസീവര്‍ ഏത് കമ്പ്യൂട്ടറിന്റെ യു.എസ്.ബി. പോര്‍ട്ടിലാണോ ഘടിപ്പിക്കുന്നത് ആ കമ്പ്യൂട്ടറില്‍ മൗസ് സുഗമമായി പ്രവര്‍ത്തിക്കും. ബ്ലൂടൂത്ത് സംവിധാനമില്ലാത്ത ഗാഡ്ജറ്റുകളില്‍ പോലും ഈ രീതിയില്‍ മൗസ് ഉപയോഗിക്കാനാകും.
മൗസില്‍ റൈറ്റ്, ലെഫ്റ്റ് ബട്ടനുകള്‍ക്കും സ്‌ക്രോള്‍വീലിനും പുറകിലായി മറ്റൊരു ബട്ടന്‍ കൂടിയുണ്ട്. കര്‍സര്‍ നീക്കങ്ങള്‍ക്ക് പുറമെ മറ്റെന്തു കമാന്‍ഡും ചെയ്യിക്കാന്‍ ഈ ബട്ടന്‍ ഉപയോഗിക്കാം. ലോജിടെക് ഓപ്ഷന്‍സ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ആ കമാന്‍ഡ് മൗസിലേക്ക് പകര്‍ന്നാല്‍ മതി. നോക്കിക്കൊണ്ടിരിക്കുന്ന വെബ്‌പേജ് പൂട്ടണമെന്ന കമാന്‍ഡ് സെറ്റ് ചെയ്തുവച്ചാല്‍ പിന്നെ മൗസിലെ ഒരൊറ്റ ക്ലിക്ക് കൊണ്ട് കാര്യം സാധിക്കാം.
ഡാര്‍ക്ക്ഫീല്‍ഡ് ലേസര്‍ സെന്‍സര്‍ ഉപയോഗിച്ചാണ് എനിവേര്‍ 2 മൗസ് പ്രവര്‍ത്തിക്കുന്നത്. മൗസ്പാഡിന്റെ സഹായമില്ലാതെ തന്നെ ഏതു പ്രതലത്തിലും പ്രവര്‍ത്തിക്കാന്‍ ഈ മൗസിന് സാധിക്കുമെന്ന് ലോജിടെക് അവകാശപ്പെടുന്നു. ചില്ലുമേശയിലോ മരത്തടിയിലോ മാസികയ്ക്ക് മുകളിലോ എവിടെയും മൗസ് ഉരുണ്ടുനീങ്ങിക്കൊള്ളും.
ടച്ച്‌സ്‌ക്രീന്‍ മോണിറ്ററുകളുടെ കാലം വന്നതോടെ കമ്പ്യൂട്ടര്‍ മൗസുകളുടെ മരണം പലരും പ്രവചിച്ചതാണ്. സ്‌ക്രീനിലെ ആവശ്യമുള്ളയിടങ്ങളില്‍ വിരല്‍ കൊണ്ട് തൊടാനാകുമെങ്കില്‍ മൗസ് ഉരുട്ടി സമയം പാഴാക്കാന്‍ ആരും തയ്യാറാകില്ലെന്നായിരുന്നു ഇവരുടെ വാദം. ടച്ച്‌സ്‌ക്രീന്‍ മോണിറ്ററുകള്‍ അധികം വ്യാപകമാകാത്തതുകൊണ്ടാണോ എന്നറിയില്ല കമ്പ്യൂട്ടര്‍ മൗസുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. ലാപ്പ്‌ടോപ്പുകളില്‍ പോലും മൗസ് കണക്ട് ചെയ്ത് പണിയെടുക്കുന്നവരാണ് ഏറെപ്പേരും.
മൗസുകളുടെ കുറയാത്ത ജനപ്രീതി കണ്ടിട്ടാവണം സ്വിസ് കമ്പനിയായ ലോജിടെക് പുതിയൊരു ഹൈടെക് മൗസ് അവതരിപ്പിച്ചിരിക്കുന്നു. 'എംഎക്‌സ് എനിവേര്‍ 2' ( Logitech MX Anywhere 2 ) എന്ന് പേരിട്ടിരിക്കുന്ന ഈ മൗസ് കാഴ്ചയില്‍ വെറുമൊരു മൗസ് തന്നെ. എന്നാല്‍, സാധാരണ മൗസിലുള്ളതിനേക്കാള്‍ പത്തിരട്ടി സൗകര്യങ്ങളും വേഗതയും ഇതിനുണ്ടെന്ന് മാത്രം.
ബ്ലൂടൂത്ത് വഴി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് മൗസാണിത്. ബ്ലൂടൂത്ത് സംവിധാനമുള്ള ഒന്നിലേറെ ഡിവൈസുകളുമായി ഇതിനെ ഇണക്കിയെടുക്കാം. അതിനായി പ്രത്യേക സോഫ്റ്റ്‌വേറോ ഡ്രൈവറോ ഒന്നും ആവശ്യമില്ല. ഇങ്ങനെ കണക്റ്റ് ചെയ്യാനായി ചെറിയൊരു യു.എസ്.ബി. റീസീവറും മൗസിനൊപ്പം ലഭിക്കും. ആ റിസീവര്‍ ഏത് കമ്പ്യൂട്ടറിന്റെ യു.എസ്.ബി. പോര്‍ട്ടിലാണോ ഘടിപ്പിക്കുന്നത് ആ കമ്പ്യൂട്ടറില്‍ മൗസ് സുഗമമായി പ്രവര്‍ത്തിക്കും. ബ്ലൂടൂത്ത് സംവിധാനമില്ലാത്ത ഗാഡ്ജറ്റുകളില്‍ പോലും ഈ രീതിയില്‍ മൗസ് ഉപയോഗിക്കാനാകും.
ഡാര്‍ക്ക്ഫീല്‍ഡ് ലേസര്‍ സെന്‍സര്‍ ഉപയോഗിച്ചാണ് എനിവേര്‍ 2 മൗസ് പ്രവര്‍ത്തിക്കുന്നത്. മൗസ്പാഡിന്റെ സഹായമില്ലാതെ തന്നെ ഏതു പ്രതലത്തിലും പ്രവര്‍ത്തിക്കാന്‍ ഈ മൗസിന് സാധിക്കുമെന്ന് ലോജിടെക് അവകാശപ്പെടുന്നു. ചില്ലുമേശയിലോ മരത്തടിയിലോ മാസികയ്ക്ക് മുകളിലോ എവിടെയും മൗസ് ഉരുണ്ടുനീങ്ങിക്കൊള്ളും.
ഊരിയെടുക്കാനാരുന്ന തരത്തിലുള്ള ബില്‍ട്ട് ഇന്‍ ബാറ്ററിയാണ് മൗസിനുള്ളിലുള്ളത്. ഒരുതവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ രണ്ടു മാസത്തേക്ക് ആയുസ് ലഭിക്കുമെന്ന് ലോജിടെക് പറയുന്നു. നിരന്തര ഉപയോഗക്കാര്‍ക്ക് മാസത്തിലൊരിക്കല്‍ ചാര്‍ജ് ചെയ്യേണ്ടിവരും. അരമണിക്കൂര്‍ കൊണ്ട് മൗസ് ഫുള്‍ ചാര്‍ജ് ആയിക്കൊള്ളും. യു.എസ്.ബി. കേബിള്‍ വഴി കമ്പ്യൂട്ടറുമായി കണക്ട് ചെയ്ത് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ മൗസിനുള്ളിലേക്ക് ചാര്‍ജ് കയറും. അതുകൊണ്ട് ചാര്‍ജിങിനായി പ്രത്യേക സമയം കണ്ടെത്തേണ്ട കാര്യം വരുന്നില്ല.
നിലവില്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള എംഎക്‌സ് എനിവേര്‍ 2 മൗസിന് 79.99 ഡോളര്‍ (5,113 രൂപ) ആണ് അവിടുത്തെ വില. ഇന്ത്യയില്‍ നിലവില്‍ ഈ മോഡല്‍ വില്പനയ്‌ക്കെത്തിയിട്ടില്ല. അയ്യായിരം രൂപയ്ക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ കിട്ടുന്ന നമ്മുടെ നാട്ടില്‍ ഇത്രയും തുക ഒരു മൗസിന് മുടക്കാന്‍ എത്രപേര്‍ തയ്യാറാകും എന്നാണിനി അറിയാനുള്ളത്.