Sunday, 26 July 2015

അഞ്ച് വര്‍ഷത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ പൂവ് വിരിഞ്ഞു


ലോകത്തിലെ ഏറ്റവും വലിയ പൂവായ അമോര്‍ഫോഫലസ് ടൈറ്റാനിയം എന്ന പൂവാണ് ജപ്പാനിലെ ടോക്കിയോയിലെ ഒരു പാര്‍ക്കില്‍ വിരിഞ്ഞത്. ഏതാണ്ട് 6 അടിയാണ് പൂവിന്‍റെ വലിപ്പം. ടോക്കിയയോയിലെ ചോഫുവിലാണ് ജിന്‍ഡായി ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഇപ്പോള്‍ പൂവ് വിരിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ മൂന്ന് ദിവസം വരെ മാത്രമേ ഈ പൂവിനെ ഈ രൂപത്തില്‍ കാണുവാന്‍ സാധിക്കൂ എന്നാണ് ഗാര്‍ഡന്‍ വൃത്തങ്ങള്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പൂവ് ആണെങ്കിലും ഇതിന് ചീഞ്ഞ ഇറച്ചിയുടെ മണമാണ്. ഈ പൂവിന്‍റെ പരാഗണ ഏജന്‍റ് ഈച്ചകളാണ് അവയെ ആകര്‍ഷിക്കാനാണ് ഈ മണം എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ഇന്ത്യോനേഷ്യയിലെ സുമാത്രയിലെ മഴക്കാടുകളിലാണ് ഈ പൂവിന്‍റെ യഥാര്‍ത്ഥ സ്ഥലം.