സ്മാർട്ട് ഫോണുകളില്‍ പരക്കെ ഉപയോഗിക്കുന്ന കാളര്‍ ഐഡി ആപ്ലിക്കേഷനായ ട്രൂ കാളറിന്റെ ഉപജ്ഞാതാക്കൾ സ്പാംമെസേജുകൾ തടയാന്‍ സഹായിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഫോണില്‍ ശേഖരിച്ചു വച്ചിട്ടില്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താന്‍ സഹായിക്കുന്ന ഈ ആപ്പ് സ്പാം മെസേജുകളെ ബ്ലോക്ക് ചെയ്യുന്നതിനും ഉപയോഗിക്കാം. ലോകത്താകെയുള്ള 150 മില്യണ്‍ ട്രൂകാളർ ഉപഭോക്താക്കളില്‍ 80 മില്യണ്‍ ഉപഭോക്താക്കളും ഇന്ത്യയിലാണ്.
ട്രൂകാളര്‍ ആപ്പിന് പുറമെ ട്രൂഡയലര്‍ എന്ന ആപ്പും ഇന്ത്യയിലെ വളരെയധികം സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്നുണ്ട്. ഈ ശ്രേണിയിലേക്കാണ് ട്രൂമെസഞ്ചര്‍ എന്ന എസ്.എം.എസ് ഫൈൻഡിംഗ് & ഫിൽട്ടറിംഗ് ആപ്പ് വരുന്നത്. നിലവില്‍ ആന്ഡ്രോയ്ഡ് ഫോണുകൾക്ക് മാത്രമായി ലഭ്യമായ ഈ ആപ്പ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.